മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

മോഹൻലാൽ ചിത്രം ആറാട്ട് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മാർച്ച് 20ന് ആമസോൺ പ്രൈമിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്ത ആറാട്ട് ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്‌ഷൻ നേടിയ ചിത്രമാണ്. ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലോകത്താകെ 2700 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്.  മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു “നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്”. 18 കോടി രൂപ ബജറ്റിലാണ് ആറാട്ട് നിർമിച്ചത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!