അന്ധവിശ്വാസം ; ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

അന്ധവിശ്വാസം ; ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നാദേന്ദലയിലെ തുബാഡു ഗ്രാമത്തിലെ ദാച്ചേപ്പള്ളി സ്വദേശിനിയായ യുവതിയാണ് മരിച്ചത്. മൂന്നുവര്‍ഷം മുന്‍പ് യുവതി വിവാഹിതയായിരുന്നു. കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് പൊക്കിള്‍കൊടി കഴിച്ചത്. കുട്ടികള്‍ ഉണ്ടാകാന്‍ പല നാടന്‍ മരുന്നുകളും ഇവര്‍ കഴിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ പൊക്കിള്‍ കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് അന്ധവിശ്വാസം ധരിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Read More
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള (International Flights) വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് (DGCA) തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും (Cargo Flights) പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും (International flight service) വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്. രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു….

Read More
ദിവസങ്ങള്‍ക്കു ശേഷം  രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന

ദിവസങ്ങള്‍ക്കു ശേഷം രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന

രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 70 ഡോളറിനു മുകളില്‍ തിരിച്ചെത്തിയ എണ്ണവിലയിലാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഡെല്‍റ്റയുടെ അത്രം അപകടകാരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് എണ്ണയ്ക്കു നേട്ടമായത്. കുത്തനെ ഇടിഞ്ഞ എണ്ണവില സ്ഥിരത പ്രാപിക്കുന്നതിന്റെ സൂചനയാണ് നിലവിലെ വിലക്കയറ്റം. രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികള്‍ ഇന്നും മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ 10 ഡോളറിനു മുകളില്‍ ഇടിവുണ്ടായിട്ടും പ്രാദേശിക ഇന്ധനവിലയില്‍…

Read More
മകനെ കടിച്ച’ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയതായി പരാതി

മകനെ കടിച്ച’ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയതായി പരാതി

മധ്യപ്രദേശ് ഗ്വാളിയോറില്‍ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു മാസം മുമ്പ് സിമറിയാതല്‍ ഗ്രാമത്തിലാണ് സംഭവം. നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ദേഹത് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ആനന്ദ് കുമാര്‍ പറഞ്ഞു. പീപിള്‍ ഫോര്‍ എതികല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) പ്രവര്‍ത്തകന്‍ ഗ്വാളിയോര്‍ പൊലീസിനോട് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടു.  പരാതിയെ…

Read More
ഒമിക്രോൺ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒമിക്രോൺ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.പത്ത് പേരുടെ പരിശോധനഫലം കൂടി പുറത്ത് വരാനുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരും നിരീക്ഷണത്തില്‍.

Read More
പെട്രോളിനെ കടത്തി വെട്ടി തക്കാളി; കിലോക്ക് 140 കടന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

പെട്രോളിനെ കടത്തി വെട്ടി തക്കാളി; കിലോക്ക് 140 കടന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളി വില. കനത്ത മഴയും വെള്ളപ്പൊക്കവും ആണ് ഈ വില വർധനയ്ക്ക് കാരണം. പലയിടങ്ങളിലും തക്കാളി വില കിലോയ്ക്ക് 20ൽ നിന്ന് 100 രൂപയായി ഉയർന്നു. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വിൽപന. തക്കാളി ക്ഷാമം ഏറ്റവും രൂക്ഷം ചെന്നൈയിലാണ്. ഇവിടെ കിലോയ്ക്ക് 140 രൂപയാണ് തക്കാളി വില. ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്നു ഇവിടെ. രാജ്യത്തെ ഏറ്റവും വലിയ…

Read More
നിധി കണ്ടെത്താൻ നഗ്നയായി മുന്നിലിരിക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു; പുരോഹിതനും  കൂട്ടാളിയും അറസ്റ്റിൽ

നിധി കണ്ടെത്താൻ നഗ്നയായി മുന്നിലിരിക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടു; പുരോഹിതനും കൂട്ടാളിയും അറസ്റ്റിൽ

നിധി കണ്ടെത്താനുള്ള മന്ത്രവാദത്തിന്റെ പേരില്‍ (Black Magic)) തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച മന്ത്രവാദി  അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് മന്ത്രവാദി ആവശ്യപ്പെട്ടത്. കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. മന്ത്രവാദി ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കർഷകനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന്…

Read More
സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. പുലര്‍ച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്തിനാണ് സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

Read More
Back To Top
error: Content is protected !!