
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോഗികൾ
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ന് ഇത് 45,000ന് മുകളിലെത്തി….