പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോ​ഗികൾ

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  2.42 ശതമാനമാണ്.

കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഇന്നലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.  ഇന്ന് ഇത് 45,000ന് മുകളിലെത്തി. അതേസമയം, മരണനിരക്ക് ഇന്നലത്തേതിലും കുറവാണ്. ഇന്നലെ 930 കൊവിഡ് മരണം എന്നാണ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.

കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ നിൽക്കുന്നത് ഗൗരവമായി കാണണമെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

Back To Top
error: Content is protected !!