കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരും. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍…

Read More
പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Read More
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെ നിന്നുള്ള യാത്രികര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവുള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനാവൂ.ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു…

Read More
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച്‌ ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു.’- പ്രധാനമന്ത്രി മോദി പറഞ്ഞു.മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍…

Read More
ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ തയ്യാറാണെന്ന് ധനമന്ത്രി

ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ തയ്യാറാണെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാവുന്നതാണ്.എന്നാല്‍ അതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജിഎസ്ടി നിയമത്തില്‍ത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വളരെയധികം അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇന്ധനവില വര്‍ധന. വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന്…

Read More
സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക്…

Read More
മും​ബൈ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കള്‍ അറസ്റ്റില്‍

മും​ബൈ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കള്‍ അറസ്റ്റില്‍

മും​ബൈ : മും​ബൈ​യി​ല്‍ മതിയായ രേഖകള്‍ ഇല്ലാതെ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . 15 അം​ഗ സം​ഘ​ത്തെ​യാ​ണ് ന​യ ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.സം​ഘ​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളും ഉള്‍പ്പടുന്നുണ്ടെന്നാണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ഈ ​സം​ഘാം​ഗ​ങ്ങ​ളു​ടെ ആ​രു​ടെ​യും കൈ​വ​ശം വി​സ​യോ മ​റ്റ് എ​ന്തെ​ങ്കി​ലും രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പറഞ്ഞു .പാ​സ്പോ​ര്‍​ട്ട് ആ​ക്‌ട് പ്ര​കാ​രം ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കേരളപ്പിറവി ദിനത്തില്‍ കേരളീയര്‍ക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയര്‍പ്പിച്ചത്‌.കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നു . ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ . കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു; അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ,…

Read More
Back To Top
error: Content is protected !!