തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരും.
കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദ്ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 തൊട്ട് ഉത്തരവ് പ്രാബല്യത്തില്‍ വരും. 72 മണിക്കൂര്‍ മുൻപ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയൂ. നേരത്തേ കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.