പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

രാജ്യത്ത് ഇന്ധനവില കുത്തനെ മുകളിലോട്ട്. പെട്രോൾ – ഡീസൽ വില (Petrol Diesel Price) ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 രൂപ 55 പൈസയാണ് പെട്രോൾവില. ഡീസലിന് 105 രൂപ 25 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 109 രൂപ 30 പൈസയും ഡീസലിന് 103 രൂപ 17 പൈസയുമായി. പെട്രോളിന് 109 രൂപ 44 പൈസയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന്…

Read More
ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ ( kannada-actor-puneeth-rajkumar ) അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.11.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ആദ്യം മുതലേ പുറത്തുവന്നത്. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആരാധാകർ ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം…

Read More
രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം വെള്ളത്തിൽ മുക്കിക്കൊന്നു

രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം വെള്ളത്തിൽ മുക്കിക്കൊന്നു

രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ  മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു. ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ കല്യാൺ ദുർഗിലാണ് സംഭവം. മല്ലികാർജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.  ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാർജുന കുഞ്ഞിനെ കൊലപ്പെടുത്താൻ  തീരുമാനിക്കുകയായിരുന്നു. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. https://youtu.be/gLGNGXYtf2o

Read More
ഇന്ത്യ കൊറോണയെ അതിജീവിക്കുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടി; നൂറു കോടി വാക്സിൻ”രാ​ജ്യം പു​തു​ച​രി​ത്ര​മെ​ഴു​തി​യെ​ന്ന് പ്രധാനമന്ത്രി

ഇന്ത്യ കൊറോണയെ അതിജീവിക്കുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടി; നൂറു കോടി വാക്സിൻ”രാ​ജ്യം പു​തു​ച​രി​ത്ര​മെ​ഴു​തി​യെ​ന്ന് പ്രധാനമന്ത്രി

100 കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വേഗത്തിലാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണ്. നവഭാരതത്തിന്റെ പ്രതീകമാണ് ഈ നേട്ടം. ഒരു പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കമിട്ടത്. കഠിനമായതിനെ നേടുമെന്ന് നാം തെളിയിച്ചിരിക്കുകയാണ്. 100 കോടി ഡോസ് എന്നത് വെറും അക്കമല്ല, ഒരു നാഴികക്കല്ലാണ്. രാജ്യം ഒരു അസാധാരണ ലക്ഷ്യമാണ് കൈവരിച്ചത്. ഓരോ വ്യക്തിക്കും ഇതിൽ പങ്കുണ്ട്. ഈ അവസരത്തിൽ എല്ലാ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നും…

Read More
ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കാൻ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്ക് മർദ്ദനം ; കാര്യമറിഞ്ഞ് അസ്വസ്ഥനായി പ്രധാനമന്ത്രി

ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കാൻ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്ക് മർദ്ദനം ; കാര്യമറിഞ്ഞ് അസ്വസ്ഥനായി പ്രധാനമന്ത്രി

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വേഷം മാറി മിന്നൽ പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ ആശുപത്രിയിൽ വേഷം മാറിയെത്തിയ തന്നെ പ്രവേശന കവാടത്തിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിക്കുയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആശുപത്രിയിലെ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ആക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. നിരവധി രോഗികൾക്ക് സ്ട്രെച്ചറുകളും മറ്റ്…

Read More
കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച്  ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ

ടോക്കിയോ: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ചരിത്ര നേട്ടം. കരുത്തരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ ഏക ഗോളിനാണ് ഇന്ത്യ അട്ടിമറിച്ചത്. സെമിയിൽ അർജ്ജന്റീനയാണ് എതിരാളി. ഓസ്‌ട്രേലിയയുടെ എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കാൻ ഇന്ത്യൻ നിരയ്‌ക്കായി. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു.ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.ലോക ഹോക്കിയിൽ ഓസ്‌ട്രേലിയക്കേറ്റത്…

Read More
ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ന്യൂഡൽഹി:  രാജ്യത്ത്​ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം സർക്കാർ. ഇ റുപിയുടെ അവതരണം പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തും. ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം നാഷനൽ പേമെന്‍റ്​സ്​ കോർപ​റേഷനാണ്​ വികസിപ്പിച്ചത്​. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ്…

Read More
അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്‌തത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിമിഷയുടെ അമ്മ ബിന്ദു പിന്‍വലിച്ചു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അ‌ഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍…

Read More
Back To Top
error: Content is protected !!