അന്ധവിശ്വാസം ; ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

അന്ധവിശ്വാസം ; ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നാദേന്ദലയിലെ തുബാഡു ഗ്രാമത്തിലെ ദാച്ചേപ്പള്ളി സ്വദേശിനിയായ യുവതിയാണ് മരിച്ചത്. മൂന്നുവര്‍ഷം മുന്‍പ് യുവതി വിവാഹിതയായിരുന്നു. കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് പൊക്കിള്‍കൊടി കഴിച്ചത്. കുട്ടികള്‍ ഉണ്ടാകാന്‍ പല നാടന്‍ മരുന്നുകളും ഇവര്‍ കഴിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ പൊക്കിള്‍ കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് അന്ധവിശ്വാസം ധരിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

4 thoughts on “അന്ധവിശ്വാസം ; ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം

  1. ഇന്ത്യയിൽ ഇനിയും നേരം വെളുക്കാത്ത എത്രെയോ ആൾകാർ,

  2. ഓരോരോ അന്ധവിശ്വാസങ്ങൾ. വല്ലാത്ത കഷ്ടം തന്നെ

  3. എന്തൊക്കെ എങ്ങനെ സാധിക്കുന്നു എന്തോ🙄🙄 കുറേ അന്ധവിശ്വാസം… 19 വയസ്സ് അല്ലേ ആയിട്ടുള്ളു.. ഇനിയും വെയിറ്റ് ചെയായിരുന്നു… കേട്ടിട്ട് തന്നെ എന്തോ പോലെ 🤢🤕…. ഇവരൊക്കെ എന്ത് ഭാവിച്ച 🙄

  4. പട്ടിക്കാട്ടം കഴിക്കാൻ പറഞ്ഞാൽ അതും കഴിച്ചേനെ ☹️☹️☹️☹️☹️എന്തൊരു ആൾക്കാർ ആണ് ഇതൊക്കെ 😒

Comments are closed.

Back To Top
error: Content is protected !!