വ്യാപക പരിശോധന; എസ്ഡിപിഐയുടെ ആംബുലന്‍സില്‍ മാരകായുധങ്ങള്‍? 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

വ്യാപക പരിശോധന; എസ്ഡിപിഐയുടെ ആംബുലന്‍സില്‍ മാരകായുധങ്ങള്‍? 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്നുപേര്‍ പിടിയില്‍. അക്രമി സംഘം എത്തിയത് എസ്ഡിപിഐയുടെ ആംബുലൻസിലെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.

കൊലപാതകത്തിന് ഉആയോഗിച്ച എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്.ഞായറാഴ്ച്ച പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങുന്നതിനിടെ എട്ടംഗ സംഘം വീട്ടില്‍ കയറിയാണ് രഞ്ജിത്തിനെ അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍വച്ചായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിൽ ഇന്ന് നിരോധാജ്ഞ ഏർപെടുത്തിയിട്ടുണ്ട്. ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Back To Top
error: Content is protected !!