രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടണം ;പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയതായി പിസി ജോർജ്ജ്

രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടണം ;പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയതായി പിസി ജോർജ്ജ്

ആലപ്പുഴ : പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയതായി പിസി ജോർജ്. പോപ്പുലർഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സർക്കാരിനുണ്ട്. എന്നാൽ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണ്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പിസി ജോർജി​ന്റെ പ്രതികരണം.

എസ്ഡിപിഐ പ്രവർത്തകർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിയിരിക്കുകയാണെന്നും പിസി ജോർജ് കുറ്റപ്പെടുത്തി. ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലർഫ്രണ്ട് മാറി എന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. ഇവർ യഥാർത്ഥ പ്രതികൾ ആണോ എന്നതിൽ സംശയമുണ്ട്. പെരിയ കൊലക്കേസ് സിബിഐ അന്വേഷിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെയല്ല എന്ന് വ്യക്തമായി.

എന്തും നടക്കുമെന്ന നിലയിലേക്ക് ഇന്ന് കേരളം മാറിയിരിക്കുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടണം. പോപ്പുലർഫ്രണ്ടിൽ പ്രവർത്തിക്കുന്ന മുഴുവൻപേരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോൾ സന്തോഷിക്കുന്നവരാണ് ഇവിടെയുള്ളവർ. ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോൽ കൈകൊട്ടി ചിരിച്ച ‘റാസ്‌കൾസ്’ ഉള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്.

ഞാൻ എങ്ങാനും ആയിരുന്നേൽ എന്നെ കൊന്നാലും വെടിവെച്ച് കൊന്നേനെയെന്നും പിസി ജോർജ് വ്യക്തമാക്കി. രാജ്യദ്രോഹികളുടെ താവളമാണ് ഈരാറ്റുപേട്ട. ചിലർ ഇവിടെ നിന്നും പോയിട്ടുണ്ട്. ഇവരെല്ലാം എവിടെയാണെന്ന് ആർക്കും അറിയില്ല. മൗലവിയായി ആര് ഇറങ്ങിത്തിരിച്ചാലും മുസ്ലീങ്ങൾ അത് വിശ്വസിക്കും. അത് കൊള്ളക്കാരനാണോ, രാജ്യദ്രോഹിയാണോ എന്നൊന്നും ആർക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3 thoughts on “രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടണം ;പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയതായി പിസി ജോർജ്ജ്

  1. ഏറ്റവും കുടുതൽ രാഷ്ട്രീയ കൊലപാതകം നടക്കുന്ന സംസ്ഥാനം ആയി മാറി കേരളം മനുഷ്യന് ജീവിക്കാൻ ഇത്രയം മനോഹരമായ സംസ്ഥാനം വേറെ ഇല്ല നമ്മുടെ നാടിന്റെ വില നമുക്ക് അറിയില്ല ഇവിടെ ഉള്ള കൂതറ രാഷ്ട്രീയം മാറണണം ആര് ഭരിച്ചാലും കോഴപ്പം ഇല്ല കൊലപാതക രാഷ്ട്രീയം മാറണം 😔

  2. ആര് എന്ത് ചെയ്താലും ഉടനെ പിണറായി യുടെ നെഞ്ചത്തേക്ക് കേറിക്കോണം…

  3. കലാപങ്ങളും മരണങ്ങളും ഉണ്ടായതിന്ശേഷം അലമുറയിടുന്നവരാണ് കേരളത്തിൽ ഉളളവർ… അത് എങ്ങിനെ ഇല്ലാതാക്കാം എന്ന് ഒരു സർക്കാരും രാഷ്ട്രീയ പാർട്ടികളൂം ആലോചിക്കുന്നില്ല… ഇതെല്ലാം അടുത്ത ഇലക്ഷന് ഒരു വോട്ടായാലോ എന്ന ചിന്ത മാത്രം

Comments are closed.

Back To Top
error: Content is protected !!