രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 70 ഡോളറിനു മുകളില്‍ തിരിച്ചെത്തിയ എണ്ണവിലയിലാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഡെല്‍റ്റയുടെ അത്രം അപകടകാരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് എണ്ണയ്ക്കു നേട്ടമായത്. കുത്തനെ ഇടിഞ്ഞ എണ്ണവില സ്ഥിരത പ്രാപിക്കുന്നതിന്റെ സൂചനയാണ് നിലവിലെ വിലക്കയറ്റം. രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികള്‍ ഇന്നും മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ 10 ഡോളറിനു മുകളില്‍ ഇടിവുണ്ടായിട്ടും പ്രാദേശിക ഇന്ധനവിലയില്‍ ഒരു രൂപ പോലും കമ്പനികള്‍ കുറച്ചിട്ടില്ല.