
അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം
ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി. കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി…