രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹിഃ കെപിസിസി മുന്‍ പ്രസിഡന്‍റും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രീയ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളാണു പ്രധാനമായും വിലയിരുത്തിയത്.കേരളത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എല്ലാ പിന്തുണയും നല്‍കും. പാര്‍ട്ടിയില്‍ തനിക്കു ലഭിച്ച അംഗീകാരങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി…

Read More
പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം; മലപ്പുറത്ത്  പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം; മലപ്പുറത്ത് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു കുത്തേറ്റ പെണ്‍കുട്ടിയും സഹോദരിയും ഉണ്ടായിരുന്നത്. സഹോദരി ദേവശ്രീയ്ക്കും (13) കുത്തേറ്റു. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവശ്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതി വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയും ഇന്നലെ രാത്രി കത്തി നശിച്ചിരുന്നു….

Read More
മാലിന്യം തള്ളിയവരെ ആശുപത്രിബില്ല് പരിശോധിച്ച് കണ്ടെത്തി; കാൽലക്ഷം രൂപ പിഴ

മാലിന്യം തള്ളിയവരെ ആശുപത്രിബില്ല് പരിശോധിച്ച് കണ്ടെത്തി; കാൽലക്ഷം രൂപ പിഴ

കോഴിക്കോട് : പാലോത്ത് താഴെ പുഴയോരത്ത് മാലിന്യം തള്ളുന്നവരെ മാലിന്യക്കൂമ്പാരം പരിശോധിച്ച് കണ്ടെത്തി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാലിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ ക്കൂമ്പാരങ്ങൾ പരിശോധിച്ചത്. പരിശോധനയിൽ മാലിന്യങ്ങൾക്കുള്ളിൽനിന്നും ഡോക്ടറുടെ ശീട്ട്‌ ലഭിച്ചു. കല്ലാച്ചി സ്വകാര്യ ആശുപത്രിയിലെ ശീട്ടായിരുന്നു അത്. ആ ശീട്ടുംകൊണ്ട് ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. ഫോൺ ചെയ്തപ്പോൾ ശീട്ട്‌ സ്ത്രീയുടെതാണെന്ന് കണ്ടെത്തി. മകളുടെ വീട്ടിൽ താമസിക്കാൻ വന്നതായും മാലിന്യം തള്ളിയതായും സ്ത്രീ സമ്മതിച്ചു. തുടർന്ന്…

Read More
സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

ന്യൂഡല്‍ഹി: സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ അവധിക്കാല ബെഞ്ചിലേക്കാണ് ഇന്ന് ഹരജിയെത്തിയത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്. ‘കേന്ദ്ര സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം ഇന്നലെയാണ് സമര്‍പ്പിച്ചത്. മറുപടി തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ച വേണം’- കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ രണ്ടാഴ്ച കഴിഞ്ഞ് ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി…

Read More
കോഴിക്കോട് ജില്ലയിൽ 472 പേർക്ക് കൊവിഡ്  രോഗമുക്തി 1193, ടി.പി.ആർ 7.18%

കോഴിക്കോട് ജില്ലയിൽ 472 പേർക്ക് കൊവിഡ് രോഗമുക്തി 1193, ടി.പി.ആർ 7.18%

കോഴിക്കോട്:  ജില്ലയിൽ ഇന്ന് 472 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 467 പേർക്കാണ് രോഗം ബാധിച്ചത്. 6664 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1193 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വിദേശത്ത് നിന്ന് എത്തിയവർ – 0 ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ…

Read More
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

എഫ്സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ മൂന്നാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. തന്‍റെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ്‌ ലൂസി കളപ്പുരയുടെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍…

Read More
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ ; ശല്യം ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി സാധിക

മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ ; ശല്യം ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി സാധിക

മാസങ്ങളായി തന്നെ ശല്യം ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി നടി സാധിക വേണുഗോപാല്‍. മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ എന്ന് സാധിക പറഞ്ഞു. പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ് ??ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുകയെന്നും സാധിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പരാതിയും സ്‌ക്രീന്‍ ഷോട്ടും ഇതോടൊപ്പം അവര്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വായിക്കാം. പെണ്‍കുട്ടികളോട് ഒന്നേ…

Read More
ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ സുധാകരന്‍

ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ സുധാകരന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അങ്ങേയറ്റം സമാധാനപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അദ്ദേഹം പ്രതികരിച്ചു. സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്. ലക്ഷദ്വീപ് ജനതയുടെ ജീവനും…

Read More
Back To Top
error: Content is protected !!