സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

ന്യൂഡല്‍ഹി: സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ അവധിക്കാല ബെഞ്ചിലേക്കാണ് ഇന്ന് ഹരജിയെത്തിയത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്. ‘കേന്ദ്ര സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം ഇന്നലെയാണ് സമര്‍പ്പിച്ചത്. മറുപടി തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ച വേണം’- കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ രണ്ടാഴ്ച കഴിഞ്ഞ് ഹരജി പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു.

Back To Top
error: Content is protected !!