ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

എഫ്സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ മൂന്നാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. തന്‍റെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ്‌ ലൂസി കളപ്പുരയുടെ പ്രതികരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതു മുതല്‍ കോണ്‍വെന്‍റില്‍ പ്രശ്നങ്ങളുണ്ടായി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് സിസ്റ്റര്‍ ലൂസിയെ സന്യാസസഭയില്‍ നിന്ന്‌ 2019 ല്‍ പുറത്താക്കിയത്‌.

ഇതിനെതിരെയാണ്‌ സിസ്റ്റര്‍ ആദ്യം എഫ്‌ സി സി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കിയത്. രണ്ട്‌ തവണ വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തില്‍ മൂന്നാം തവണയും സിസ്റ്റര്‍ ലൂസി കളപ്പുരവത്തിക്കാനെ സമീപിച്ചിരുന്നു. ഈ അപേക്ഷയും തള്ളിയ അറിയിപ്പാണ്‌ ഇപ്പോള്‍ സിസ്റ്ററിന്‌ ലഭിച്ചിരിക്കുന്നത്‌.

Back To Top
error: Content is protected !!