രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹിഃ കെപിസിസി മുന്‍ പ്രസിഡന്‍റും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രീയ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളാണു പ്രധാനമായും വിലയിരുത്തിയത്.കേരളത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എല്ലാ പിന്തുണയും നല്‍കും. പാര്‍ട്ടിയില്‍ തനിക്കു ലഭിച്ച അംഗീകാരങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ചെന്നിത്തല മറുപടി നല്‍കി.

Back To Top
error: Content is protected !!