
ഓഡിയോ ചാറ്റ് റൂമുകള്‍ അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: നിലവില്‍ കേരളത്തില്‍ ഏറ്റവും തരംഗമായി മാറിയിരിക്കുന്ന ക്ലബ്ഹൗസ് അടക്കമുള്ള ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നാണ് പൊലീസ് അറിയിപ്പ്. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ലന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് ഇത്തരം ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍…