മലയാള സിനിമയിലെ അച്ഛന്മാര്‍; രസകരമായ പോസ്റ്റുമായി അജു വര്‍ഗീസ്

മലയാള സിനിമയിലെ അച്ഛന്മാര്‍; രസകരമായ പോസ്റ്റുമായി അജു വര്‍ഗീസ്

ഫാദേഴ്‌സ് ഡേയില്‍ അജു വന്നിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഒരു പോസ്റ്റുമായാണ്. മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛന്‍ കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് അജു പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഭൂമിയുടെ സ്പന്ദനം മാത്‍സ്’ എന്ന് വിശ്വസിക്കുന്ന ചാക്കോ മാഷും, ‘തോറ്റു തുന്നംപാടി വരുന്നടീ, നിന്റെ മോന്‍’ എന്ന് ലവലേശം കൂസലില്ലാതെ പറയുന്ന അരശുമൂട്ടില്‍ അപ്പുക്കുട്ടന്റെ അച്ഛന്‍ ഗോപാല മേനോനും, മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ ഫോണ്‍ എടുത്ത് വിളിച്ച്‌ ‘ഞാന്‍ നിന്റെ തന്തയാടാ, തന്ത’ എന്ന് പറഞ്ഞ വക്കീല്‍ ശ്യാം പ്രകാശും ഒക്കെ ചേര്‍ന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് അജു പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളത്. വീഡിയോ  കാണാം.

Back To Top
error: Content is protected !!