
യൂറോ കപ്പില്‍ ഇംഗ്ലീഷ് കണ്ണീര്‍; ഷൂട്ട് ഔട്ടില്‍ കിരീടം ഇറ്റലിക്ക്
ഇംഗ്ലണ്ടുകാരുടെ കണ്ണീര്‍വീണ് കുതിര്‍ന്ന മെതാനത്ത് വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികള്‍ റോമിലേക്ക് പറക്കും. ഷൂട്ട് ഔട്ടില്‍ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാര്‍കസ് റാഷ്ഫോഡിന്റെയും ജേഡന്‍ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകള്‍ പിഴച്ചതോടെയാണ് ഇറ്റലി യൂറോയില്‍ രണ്ടാം മുത്തമിട്ടത്. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോര്‍ജീഞ്ഞോയുടേയും കിക്കുകള്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ഫോര്‍ഡ് തടുത്തിട്ടതും ഇറ്റലിയുടെ വിജയമുറപ്പിച്ചു. രണ്ടാം മിനിറ്റില്‍ ലൂക് ഷായുടെ വെടിക്കെട്ട് ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റില്‍ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും…