കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കൊണ്ടുപോയത് ബൈക്കില്‍; പ്രതികളിലൊരാള്‍ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കൊണ്ടുപോയത് ബൈക്കില്‍; പ്രതികളിലൊരാള്‍ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗര്‍ബല്യമുള്ള യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്.

പീഡന ശേഷം യുവതിക്ക് പ്രതികള്‍ ഭക്ഷണം വാങ്ങി നല്‍കി. വീണ്ടും പീഡനശ്രമമുണ്ടായി. ഒടുവില്‍ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികള്‍ കയ്യില്‍ കുറച്ച്‌ പൈസയും കൊടുത്തു. വീട്ടിലെത്തിയ യുവതിയുടെ കയ്യില്‍ പണം കണ്ടപ്പോഴാണ് അമ്മ ഇതെങ്ങനെ കിട്ടിയെന്ന് ചോദിച്ചത്. അപ്പോഴേക്ക് യുവതി ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രൂരത പുറത്താകുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്നു പൊലീസ് സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

കേസില്‍ പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാര്‍ 2003-ലെ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Back To Top
error: Content is protected !!