
കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കൊണ്ടുപോയത് ബൈക്കില്‍; പ്രതികളിലൊരാള്‍ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍
കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗര്‍ബല്യമുള്ള യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്. പീഡന ശേഷം യുവതിക്ക്…