ഇംഗ്ലണ്ടുകാരുടെ കണ്ണീര്വീണ് കുതിര്‍ന്ന മെതാനത്ത് വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികള്‍ റോമിലേക്ക് പറക്കും. ഷൂട്ട് ഔട്ടില്‍ ഇംഗ്ലണ്ടിന്റെ കൗമാര താരങ്ങളായ മാര്‍കസ് റാഷ്ഫോഡിന്റെയും ജേഡന്‍ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകള്‍ പിഴച്ചതോടെയാണ് ഇറ്റലി യൂറോയില്‍ രണ്ടാം മുത്തമിട്ടത്.
ഇറ്റലിയുടെ ബെലോട്ടിയുടേയും ജോര്‍ജീഞ്ഞോയുടേയും കിക്കുകള്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ഫോര്‍ഡ് തടുത്തിട്ടതും ഇറ്റലിയുടെ വിജയമുറപ്പിച്ചു. രണ്ടാം മിനിറ്റില്‍ ലൂക് ഷായുടെ വെടിക്കെട്ട് ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റില്‍ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ട് ഔട്ടിലേക്ക് നീളുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്കോര്‍ ചെയ്തു.
ഷൂട്ടൗട്ടില്‍ ജെയ്ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ട ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ഡൊണാരുമ്മയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാര്‍ക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയന്‍ താരങ്ങളായ ആന്‍ഡ്രിയ ബെലോട്ടി, ജോര്‍ജീഞ്ഞോ എന്നിവരുടെ ഷോട്ടുകള്‍ ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാര്‍ഡി, ലിയനാര്‍ഡോ ബൊനൂച്ചി, ബെര്‍ണാദേഷി എന്നിവര്‍ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയില്‍ ഹാരി കെയ്ന്‍, ഹാരി മഗ്വയര്‍ എന്നിവര്‍ മാത്രമാണ് ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ചത്.
1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ടിന് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് തിരിച്ചടിയായി മാറുകയായിരുന്നു. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്.
കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. റോബര്‍ട്ടോ മാന്‍സിനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയില്‍ മുത്തമിട്ടത്.