പാലക്കാട്: എം.മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. ദുരുദ്ദേശ്യത്തോടെയായിരുന്നില്ല ഫോണ്‍വിളിയെന്നും സിനിമാതാരമായതുകൊണ്ട് സഹായിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും കുട്ടി പറഞ്ഞു.
തനിക്ക് പരാതിയില്ലെന്നും ആറ് തവണ വിളിച്ചതുകൊണ്ടാകാം ദേഷ്യപ്പെട്ടതെന്നുമാണ് കുട്ടി പറഞ്ഞത്. വിഷയത്തില്‍ പ്രതിഷേധങ്ങള്‍ വേണ്ടെന്നും വിദ്യാര്‍ഥി പ്രശ്നം അവസാനിപ്പിക്കണമെന്നും കുട്ടി പറഞ്ഞു.
ബാലസംഘത്തിന്റെ നേതാവായ വിദ്യാര്‍ഥിയുടെ കുടുംബം സിപിഎം അനുഭാവികളാണ്. അതിനാല്‍ സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു. തനിക്കെതിരായ ഗുഢാലോചനയുടെ ഭാഗമാണ് ഇത്തരം ഫോണ്വിളികളെന്ന മുകേഷിന്റെ വാദവും പൊളിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
അതേസമയം വിഷയത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന നിലപാടിലാണ് മുകേഷ്. സഹായം തേടിയ വിദ്യാര്‍ഥിയെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുകേഷിന്റെ വാദം. അതിനിടെ മുകേഷിനെതിരേ കൊല്ലത്ത് കഐസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചൂരലുമായിട്ടാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്