കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​രി​ഞ്ഞു​ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു നീ​ക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍​ നി​ന്ന്​ കെ.​എ​സ്.​യു മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് ഉ​യ​ര്‍​ത്തി പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍…

Read More
ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി…

Read More
ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം  പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ കേള്‍ക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.സാധാരണക്കാരന് വഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന ജനമായി നമ്മള്‍. പ്രതിദിന…

Read More
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ  മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് (വെള്ളി) സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി…

Read More
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ സ്ഥിരപ്പെടുത്തിയവരെ സ്ഥിരപ്പെടുത്തിയ തീരുമാനം റദ്ദാക്കില്ല. കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 10…

Read More
ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; എ വിജയരാഘവന്‍

ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; എ വിജയരാഘവന്‍

കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്, ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണ്. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നു വെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട്…

Read More
കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധിക സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധിക സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്. എൻ.സി.പി. കേരള’ എന്ന നിലയിൽ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുള്ള ശ്രമം കാപ്പൻ നടത്തുന്നതിനിടെയാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശെരി വെച്ചു ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെങ്കിലും കൂടുതൽ സീറ്റു നൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിയെന്ന നിലയിൽ എൻ.സി.പി. ഇടതുമുന്നണി…

Read More
കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം

കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം

കൊച്ചി: ബിജെപിയില്‍ നിന്ന് അകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. പി.കെ. കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് വിവരം. ആര്‍എസ്‌എസ് നേതാക്കളും ഇതിനകം മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യുഡിഎഫ് യാത്രയ്ക്കിടെ മേജര്‍ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മേജര്‍ രവി ആഞ്ഞടിക്കുകയും ചെയ്തു. ചെന്നിത്തലയുടെ ഐശ്വര്യ…

Read More
Back To Top
error: Content is protected !!