പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുന്നു : എ വിജയരാഘവന്‍

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുന്നു : എ വിജയരാഘവന്‍

കണ്ണൂര്‍ : പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല. മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ്‌സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിയ്ക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.കേന്ദ്ര ഗവണ്‍മെന്റ് നിയമനം…

Read More
എണ്ണവിലയിലൂടെ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു- ചെന്നിത്തല

എണ്ണവിലയിലൂടെ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു- ചെന്നിത്തല

കൊച്ചി: എണ്ണവിലയിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിറ്ററിന് 29 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോൾ ആണ് 90 രൂപക്ക് വില്‍ക്കുന്നത്. 200 ശതമാനം നികുതി ഇന്ധനത്തിന് ചുമത്തുന്നതെന്നും ചെന്നിത്തല ചൂണ്ടി ക്കാട്ടി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. 200 ശതമാനത്തിലേറെയാണ് കേന്ദ്രവും കേരളവും കൂടി നികുതി വർധിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. അധിക നികുതി വരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്ക് ആശ്വാസം…

Read More
കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരുമാറ്റി പിണറായി സർക്കാരിന്റെതാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരുമാറ്റി പിണറായി സർക്കാരിന്റെതാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരു മാറ്റി സംസ്ഥാന സര്‍ക്കാറിന്റേതാക്കി കണ്ണില്‍ പൊടിയിടുക എന്നത് മാത്രമാണ് പിണറായി വിജയന്റെ പണിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ പേരു മാറ്റിയും, വകമാറ്റി ചെലവഴിച്ച്‌ പിണറായി സര്‍ക്കാര്‍ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പദ്ധതി നിര്‍വഹണ പ്രക്രിയ കേരളത്തില്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്‌ . സഹസ്ര കോടിയുടെ അഴിമതിയാണ് കേന്ദ്ര പദ്ധതികളുടെ മറവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തി വരുന്നത്. പിണറായിയുടേത്…

Read More
സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടറിയേറ്റിന് മുൻപിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രവര്‍ത്തകരാണെന്നും ജയരാജയന്‍ ആരോപിച്ചു. ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂ. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ നിയമ‍നം നടത്തിയതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. പത്തിലധികം വര്‍ഷമായി ജോലി ചെയ്യുന്നവരാണിവര്‍….

Read More
കോഴിക്കോട്ടെ സോളാര്‍ കേസ്: സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി, ഹാജരായില്ലെങ്കില്‍ അറസ്റ്റ്.

കോഴിക്കോട്ടെ സോളാര്‍ കേസ്: സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി, ഹാജരായില്ലെങ്കില്‍ അറസ്റ്റ്.

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദ്ദേ ശം നല്‍കി. കേസില്‍ ഫെബ്രുവരി 25-ന് വിധി പറയും. സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് വ്യാഴാഴ്ച പരിഗണിച്ചത്. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്. നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ്…

Read More
കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തില്‍ പുനരാലോചന വേണം -ശശീന്ദ്രന്‍

കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തില്‍ പുനരാലോചന വേണം -ശശീന്ദ്രന്‍

കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടാനൊരുങ്ങുന്ന എന്‍.സി.പി നേതാവും എം.എല്‍.എയുമായ മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് ശശീന്ദ്രന്‍ എന്‍.സി.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. കാപ്പന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുന്നണി മാറ്റത്തെ കുറിച്ച്‌ യാതൊരു ചര്‍ച്ച‍യും നടത്തിയിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം, ഇടതുമുന്നണി തന്നോട് അനീതി…

Read More
നാല് സീറ്റും വേണം, ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല-എ.കെ ശശീന്ദ്രന്‍

നാല് സീറ്റും വേണം, ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല-എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: എതെങ്കിലും സീറ്റ് വിട്ട് കൊടുക്കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ആരും യു.ഡി.എഫിലേക്ക് പോവുമെന്ന് കരുതുന്നില്ല. പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ എന്താണുണ്ടായതെന്ന് അറിയില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. മുന്നണി മാറ്റത്തിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. ഊഹാപോഹങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാനില്ല. നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അതില്‍ തീരുമാനം വന്ന് പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു.പാലാ സീറ്റ് കാപ്പന് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി…

Read More
എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

എന്‍സിപി പിളരും; പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും നേതാക്കളിൽ ഒരു വിഭാഗം കാപ്പനൊപ്പമാണെന്നുമാണ് വിവരം. അതേസമയം, ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മല്‍സരിക്കുക എന്നാണ് സൂചനകൾ . മുല്ലപ്പള്ളി രാമചന്ദ്രനും‌ കെ.മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു . പ്രതിപക്ഷ…

Read More
Back To Top
error: Content is protected !!