കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തില്‍ പുനരാലോചന വേണം -ശശീന്ദ്രന്‍

കാപ്പന്‍റെ നീക്കം ഏകപക്ഷീയം, മുന്നണി മാറ്റത്തില്‍ പുനരാലോചന വേണം -ശശീന്ദ്രന്‍

കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടാനൊരുങ്ങുന്ന എന്‍.സി.പി നേതാവും എം.എല്‍.എയുമായ മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് ശശീന്ദ്രന്‍ എന്‍.സി.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. കാപ്പന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുന്നണി മാറ്റത്തെ കുറിച്ച്‌ യാതൊരു ചര്‍ച്ച‍യും നടത്തിയിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്നും മുന്നണി വിടുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നുമാണ് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞത്. എന്‍.സി.പി കേന്ദ്ര നേതൃത്വം ശശീന്ദ്രനൊപ്പം നില്‍ക്കുമോ മാണി സി. കാപ്പനൊപ്പം നില്‍ക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.
മാണി സി. കാപ്പനൊപ്പം എന്‍.സി.പി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നു ഉണ്ടാക്കും . എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്ച നടത്തും.

Back To Top
error: Content is protected !!