കൊച്ചി: എണ്ണവിലയിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിറ്ററിന് 29 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോൾ ആണ് 90 രൂപക്ക് വില്‍ക്കുന്നത്.
200 ശതമാനം നികുതി ഇന്ധനത്തിന് ചുമത്തുന്നതെന്നും ചെന്നിത്തല ചൂണ്ടി ക്കാട്ടി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ 11 തവണയാണ് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. 200 ശതമാനത്തിലേറെയാണ് കേന്ദ്രവും കേരളവും കൂടി നികുതി വർധിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. അധിക നികുതി വരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്ന് വെച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.