കോഴിക്കോട്: ഗുരൂവായൂരപ്പൻ കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 30ഓളം പേർ ചികിത്സ തേടി. വ്യാഴാഴ്ച രാത്രിയാണ് വിദ്യാർഥിനികൾക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങിയത്. തുടക്കത്തിൽ 20 കുട്ടികളെ കിണാശ്ശേരി ഇഖ്റ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇവർ മടങ്ങിയതിന് പിന്നാലെ കൂടുതൽ കുട്ടികൾ ആശുപത്രിയിലെത്തി.ചിലർ മിംസ് ആശുപത്രിയിലും ചികിത്സ തേടി. ഹോസ്റ്റൽ ഭക്ഷണം മോശമായതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വിദ്യാർഥിനികളുടെ ആരോപണം.എന്നാൽ, ഹോസ്റ്റലിനു പുറത്തു നിന്ന് ഭക്ഷണം കഴിച്ചവർക്ക് ആണ് അസ്വസ്ഥതയുണ്ടായതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.