മഹാശിവരാത്രിയോട് അനുബന്ധിച്ച്  ക്ഷേത്രത്തിലെ  പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

ജയ്പൂര്‍:മഹാശിവരാത്രിയോട് അനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ അവശരായി. രാജസ്​ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ആസ്​പുര്‍ ഗ്രാമത്തിലാണ്​ സംഭവം.ഭക്ഷ്യവിഷബാധയുണ്ടായെന്നാണ്​ കരുതുന്നതെന്ന്​ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന്​ ആസ്​പൂരിലെ ചീഫ്​ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അവശരായവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്‍റെ സാമ്പിളും രോഗികളില്‍ നിന്ന്​ ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More
ഗുരുവായൂരപ്പൻ കോളജ്​ ഹോസ്​റ്റലിൽ ഭക്ഷ്യവിഷബാധ

ഗുരുവായൂരപ്പൻ കോളജ്​ ഹോസ്​റ്റലിൽ ഭക്ഷ്യവിഷബാധ

കോ​​ഴി​ക്കോ​ട്​: ഗു​രൂ​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 30ഓ​ളം പേ​ർ ചി​കി​ത്സ തേ​ടി. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ഛർ​ദി​യും മ​റ്റ്​ അ​സ്വ​സ്​​ഥ​ത​ക​ളും തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ 20 കു​ട്ടി​ക​ളെ കി​ണാ​ശ്ശേ​രി ഇ​ഖ്​​റ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ചി​കി​ത്സ ന​ൽ​കി. ഇ​വ​ർ മ​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി.ചി​ല​ർ മിം​സ്​ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഹോ​സ്​​റ്റ​ൽ ഭ​ക്ഷ​ണം മോ​ശ​മാ​യ​തി​നാ​ലാ​ണ്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ്​ വി​​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​രോ​പ​ണം.എ​ന്നാ​ൽ, ഹോ​സ്​​റ്റ​ലി​നു ​പു​റ​ത്തു ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ആ​ണ്​ അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​യ​തെ​ന്നാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Read More
Back To Top
error: Content is protected !!