മഹാശിവരാത്രിയോട് അനുബന്ധിച്ച്  ക്ഷേത്രത്തിലെ  പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

ജയ്പൂര്‍:മഹാശിവരാത്രിയോട് അനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ അവശരായി. രാജസ്​ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ആസ്​പുര്‍ ഗ്രാമത്തിലാണ്​ സംഭവം.ഭക്ഷ്യവിഷബാധയുണ്ടായെന്നാണ്​ കരുതുന്നതെന്ന്​ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന്​ ആസ്​പൂരിലെ ചീഫ്​ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അവശരായവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്‍റെ സാമ്പിളും രോഗികളില്‍ നിന്ന്​ ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Back To Top
error: Content is protected !!