കോഴിക്കോട് കോർപറേഷൻ: കെ സി ശോഭിത കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ലീഡർ

കോഴിക്കോട് കോർപറേഷൻ: കെ സി ശോഭിത കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ലീഡർ

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറായി കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡറായി ഡോ. പി.എന്‍. അജിതയും വിപ്പായി എസ്.കെ. അബൂബക്കറെയും ട്രഷററായി പി.കെ. രാജേഷിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് യു. രാജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഉഷാദേവി ടീച്ചര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Read More
തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി  എസ് ഡി പി ഐ

തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി എസ് ഡി പി ഐ

  തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാനാണ് എസ് ഡി പി ഐ -സിപിഎം കൂട്ട് കെട്ടെന്ന കള്ളപ്രചരണവുമായി യു ഡി എഫ് രംഗത്ത് വന്നിരിക്കുന്നതെന്നും ജില്ലയിൽ പലയിടത്തും യു ഡി എഫ് -ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവർത്തിച്ചതായും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ് കൂടുതലായും എസ് ഡി പി ഐ പിടിച്ചെടുത്തത്.ജില്ലയിൽ വിജയിച്ച 13 വാർഡുകളിൽ പത്തെണ്ണവും…

Read More
‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

മുഖ്യമന്ത്രിക്കെതിരെ സമസ്‍തയും രംഗത്ത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമര്‍ശിച്ചു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്ബോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം…

Read More
വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ   വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി  സിപിഎം കൗണ്‍സിലര്‍

വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി സിപിഎം കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ ഹരിപ്പാട് നഗരസഭാ 9ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വിജയിച്ചതിന് ശേഷം നടത്തിയ വിജയാഹ്ലാദ റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. അതെ സമയം പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ രംഗത്തുവന്നു. ‘നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍…

Read More
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കല്ലാമലയില്‍ ഉള്‍പ്പെടെ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മുരളീധരന്‍ ഇടപെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുരളീധരന്‍ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസി‍ച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെയാണ് ഈ പ്രസ്താവന എന്നാണ് മുരളീധരന്‍…

Read More
യുഡിഎഫ് അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്: രമേശ് ചെന്നിത്തല

യുഡിഎഫ് അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്: രമേശ് ചെന്നിത്തല

യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന്…

Read More
കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ ; തൊട്ടു പിന്നിൽ  ബി ജെ പി ” യുഡിഎഫ് മൂന്നാംസ്ഥാനത്ത്

കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ ; തൊട്ടു പിന്നിൽ ബി ജെ പി ” യുഡിഎഫ് മൂന്നാംസ്ഥാനത്ത്

കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ 25 സീറ്റിലാണ് എല്‍ഡിഎഫ്, ബിജെപിക്ക് 6 സീറ്റിലും ; യുഡിഎഫ് മൂന്നാംസ്ഥാനത്ത് 5 സീറ്റിലും എന്ന നിലയിലാണ് പോകുന്നത്.കോഴിക്കോട് പല വാർഡുകളിലും എല്‍ഡിഎഫ് – ബിജെപി പോരാട്ടമാണ് നടക്കുന്നത്.

Read More
ബിഷപ്പ് ഹൗസിൽ അനുഗ്രഹം തേടി ബി.ജെ.പി സ്ഥാനാർത്ഥി

ബിഷപ്പ് ഹൗസിൽ അനുഗ്രഹം തേടി ബി.ജെ.പി സ്ഥാനാർത്ഥി

കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് സ്ഥാനാർത്ഥി ശ്രീമതി. സരിത പറയേരി മലാപ്പറമ്പ് ബിഷപ്പ് ഹൗസിൽ വച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലിൽ നിന്ന് അനുഗ്രഹം വാങ്ങുന്നു.ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശ്രീ.പി.രഘുനാഥ്, സിവിൽ സ്‌റ്റേഷൻ വാർഡ് സ്ഥാനാർത്ഥി ശ്രീ. ഇ .പ്രശാന്ത്കുമാർ എന്നിവർ സമീപം.

Read More
Back To Top
error: Content is protected !!