ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; എ വിജയരാഘവന്‍

ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; എ വിജയരാഘവന്‍

കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്, ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണ്.

കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നു വെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ? സമരത്തിനോട് വിരോധമില്ല, എന്നാല്‍ സമരത്തിലുയര്‍ത്തുന്ന ആവശ്യം അപ്രായോഗികമാണ്. ഈ സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കുറച്ച്‌ ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ സര്‍ക്കാരിനെതിരായ സമരത്തില്‍ ഉപകരണമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസിന്റെ കപടബുദ്ധിയില്‍ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന കാലത്തും ഒരു ലക്ഷത്തിലേറെപ്പേര്‍ ജോലി കിട്ടാത്തവരായി ഉണ്ടായിരുന്നു. അതേസമയം ഇടതുസര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ രഹിതരോട് അനുഭാവ പൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അക്രമസമരങ്ങള്‍ എന്നത് യുഡിഎഫ് ശീലമാക്കിയെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

Back To Top
error: Content is protected !!