കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു

കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു

കോഴിക്കോട്: കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മലപ്പുറം ഒതായിക്കടുത്ത് ചൂളായിപ്പാറ സ്വദേശി മുഹ്‌സില (20) യെയാണ് ഭർത്താവ് ഷഹീർ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലെ വീട്ടിലാണ് സംഭവം നടന്നത് . ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ആറു മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!