ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി എതിര്‍ത്തിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടേയും മറവില്‍ കമ്മീഷന്‍ അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരന്‍ എതിര്‍ത്തതോടെ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ എതിര്‍ത്തു. പിണറായി വിജയന്റെ സമീപനവും സമാനമായിരുന്നു വെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണ്. ശ്രീധരന്‍ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നില്‍വെയ്ക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Back To Top
error: Content is protected !!