
ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ഒന്നരക്കൊടി രൂപ തട്ടിയ കേസില്‍ കോഴിക്കോട് നഗരത്തിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ പിടിയിലായി
കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒരുകോടി 69 ലക്ഷത്തി 51000 രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദു അറസ്റ്റിലായി. മുക്കുപണ്ട തട്ടിപ്പ് നടന്നത് യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ്. ടൗണ്‍ പൊലീസാണ്, ബ്യൂട്ടി പാര്‍ലര്‍ കൂടാതെ നഗരത്തില്‍ റെയ്‌മെയ്ഡ്, ടൈലറിംഗ് ഷോപ്പ് എന്നിവ നടത്തുന്ന ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ ബിന്ദുവിന്റെ പേരില്‍ ചിട്ടിത്തട്ടിപ്പിന്റെ പേരിലും…