സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ

സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ

കെ.ബി.​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. കേരള കോൺ​ഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സി മനോജ് കുമാർ. കൊല്ലത്തെ യുഡിഎഫ് യോ​ഗത്തിലാണ് വെളിപ്പെടുത്തൽ. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.​ഗണേഷ്കുമാറും പി.എയുമാണെന്നും മനോജ് കുമാർ ആരോപിക്കുന്നു. ‘സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട ആളാണ്…

Read More
സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം.കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാകുകയായിരുന്നു.അടുത്തിടെ ഇറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസി അവതരിപ്പിച്ചത്.കൊച്ചിയുടെ കടലോരമേഖലയായ’സൗദി’ എന്ന പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചര്‍…

Read More
അനധികൃത കൊതുക് നശീകരണി ഉപയോഗം അവസാനിപ്പിക്കണമെന്ന് എച്ച്ഐസിഎ

അനധികൃത കൊതുക് നശീകരണി ഉപയോഗം അവസാനിപ്പിക്കണമെന്ന് എച്ച്ഐസിഎ

കൊച്ചി: കേരളത്തിലെ ജനങ്ങളോട് അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എച്ച്ഐസിഎ). നിലവിലുള്ള കോവിഡ് 19 പകര്‍ച്ചവ്യാധിക്ക് പുറമെ മലേറിയ, ഡെങ്കി പകര്‍ച്ചവ്യാധികളുടെ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ആഹ്വാനം.പൊതുതാല്‍പര്യ ക്യാമ്പയിന്റെ ഭാഗമായി കീടനാശിനികളും ദോഷകരമായ രാസവസ്തുക്കളും ചേര്‍ത്ത് നിര്‍മിക്കുന്ന അനധികൃത സുഗന്ധദ്രവ്യ സ്റ്റിക്കുകളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നു. അനധികൃത കൊതുക് നശീകരണ സുഗന്ധദ്രവ്യ സ്റ്റിക്കുകള്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും അംഗീകൃത കമ്പനികളില്‍…

Read More
സിഎജി റിപ്പോര്‍ട്ട്: സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ട്: സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാര്‍ത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചെന്നും ചെന്നിത്തല പറഞ്ഞു.റിപ്പോര്‍ട്ടിന്റെ രഹസ്യാത്മക സ്വഭാവം കാത്തുസൂക്ഷിക്കാതെയാണ് മന്ത്രി പെരുമാറിയത്. ധനസെക്രട്ടറിക്ക് കിട്ടേണ്ട കത്ത് മന്ത്രി മോഷ്ടിച്ചതാണോയെന്നും, കരടാണോ അന്തിമമാണോ എന്ന് പോലും അറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല…

Read More
കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി

കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി

മലപ്പുറം: വള്ളിക്കുന്ന് കടലുണ്ടി പുഴയിൽ നിന്ന് നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെത്തി. എട്ട് ചാക്കുകളിലാക്കിയ നിലയിൽ കണ്ടെത്തിയ പുകയില ഉൽപന്നങ്ങള്‍ ട്രെയിനില്‍ നിന്നും ഉപേക്ഷിച്ചതാണെന്നാണ് എക്സൈസിൻ്റെ പ്രാഥമിക നിഗമനം. കടലുണ്ടി അഴിമുഖത്തോട് ചേര്‍ന്നുള്ള റയില്‍വെ പാലത്തിടിയിലും പരിസരത്തുമായാണ് ലഹരി ഉൽപന്നങ്ങള്‍ കണ്ടെത്തിയത്. ഇവ പുഴയിൽ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസിൽ വിവരമറിയിക്കുകയായിരുന്നു. ഇവയ്ക്ക് 8 ലക്ഷത്തോളം രൂപ വിലവരുമെന്നും എക്‌സൈസ് അറിയിച്ചു.

Read More
ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന   ഈ  സിനിമയിൽ  അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി താണ്ഡവമാടുന്ന ‘ലക്ഷ്മി’ യിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യൽ മീഡിയായിൽ വൻ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട…

Read More
രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍

രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍

രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന കെ എം ഷാജഹാന്‍ രംഗത്തെത്തി. സി എം രവീന്ദ്രന് വലിയ മാഫിയാ ബന്ധങ്ങളും ബിനിമാ ഇടപാടുകളും ഉണ്ടെന്ന് ഷാജഹാന്‍ ആരോപണം ഉന്നയിക്കുന്നു. നാല് പതിറ്റാണ്ടായി തിരുവനന്തപുരത്താണ് താമസമെങ്കിലും വടകരയിലാണ് രവീന്ദ്രന്റെ ബിസിനസ് സാമ്രാജ്യം എന്നാണ് ഷാജഹാന്‍ ഒരു ഫേസ്‌ബുക്ക് വീഡിയോയില്‍ ആരോപിക്കുന്നത്.

Read More
ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

കൊച്ചി: അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം. പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് തേടിയത്. ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും…

Read More
Back To Top
error: Content is protected !!