ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന   ഈ  സിനിമയിൽ  അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി താണ്ഡവമാടുന്ന ‘ലക്ഷ്മി’ യിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യൽ മീഡിയായിൽ വൻ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട നൃത്ത രംഗത്തിലെ  അക്ഷയ് കുമാറിൻ്റെ  തകർപ്പൻ ആട്ടം ആരാധകരെ പുളകം കൊള്ളിച്ചിരിക്കയുമാണ് . ദീപാവലി വെടിക്കെട്ടായി എത്തുന്ന ‘ ലക്ഷ്മി ‘  യെ ഹിന്ദി സിനിമാ പ്രേമികളും ബോളിവുഡും ആകാംക്ഷയോടെയാണ്  കാത്തിരിക്കുന്നത്.

Back To Top
error: Content is protected !!