ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

ശിവശങ്കറില്‍ നിന്ന് അന്വേഷണം നാല് സര്‍ക്കാര്‍ പദ്ധതികളിലേക്കും

കൊച്ചി: അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം. പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് തേടിയത്. ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇ.ഡി.തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇ.ഡി.അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.  കസ്റ്റഡിയിലുള്ള എം.ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി.ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണവും ഇ.ഡി.വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങള്‍ ചോദിച്ച് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കനുസൃതമായിട്ടായിരിക്കും ഇ.ഡിയുടെ തുടര്‍നടപടി.

Back To Top
error: Content is protected !!