നാലാം ദിവസവും ചോദ്യം ചെയ്യല്‍; ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിനീഷ്

നാലാം ദിവസവും ചോദ്യം ചെയ്യല്‍; ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിനീഷ്

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവിൽ അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ തുടർച്ചയായി നാലാം ദിവസവും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഓഫിസിൽ എത്തിച്ചു. ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ സാധാരണ ഇടപാടുകൾ നടന്നിട്ടില്ലെന്നതാണ് കാരണം.

Back To Top
error: Content is protected !!