
ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ബിനീഷിന്റെ കുടുംബം നല്‍കിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര…