കാളപൂട്ട് ഇതിവൃത്തമായി നവാഗതനായ കെ.എസ്. ഹരിഹരന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘കാളച്ചേകോന്‍’. നെന്മാറയും പരിസരങ്ങളുമാണ് ‘കാളച്ചേകോന്റെ പ്രധാന ലൊക്കേഷന്‍.എഴുപത് കാഘട്ടത്തിലെ കഥപറയുന്ന ചിത്രത്തില്‍ നായകനായി എത്തുന്നുന്നത് പുതുമുഖമായ ഡോ. ഗിരീഷാണ്.
‘കാളച്ചേകോനില് ദേവന്, ഗീതാവിജയന്‍, മണികണ്ഠന് ആചാരി, ഭീമന് രഘു തുടങ്ങിയവരാണ് അഭിനേതാക്കള്‍. പഴയ കാലജന്മിയായാണ് ദേവന് എത്തുന്നത്. അന്തര്‍ജനമായി ഗീതാവിജയന്‍ അഭിനയിക്കുന്നു. നടന് ഭീമന് രഘുവും ആദ്യമായി പാട്ട് പാടി അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.ശാന്തിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ജ്ഞാനദാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ- ടി.എസ്. ബാബു, മേക്കപ്പ്- ജയമോഹന്, കോസ്റ്റ്യൂംസ്- അബ്ബാസ് പനവള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡോ. ശാന്തി ജ്ഞാനദാസ്, ആര്‍ട്ട്- ജീ മോന്, സ്റ്റില്‍സ്- ശ്രീനിമഞ്ചേരി, എഡിറ്റര്‍- ഷമീര്‍ഖാന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പി.സി. മുഹമ്മദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം. പോസ്റ്റര്‍ ഡിസൈന്‍- ഷഹില്‍ കൈറ്റ് ഡിസൈന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനീഷ് നെന്മാറ, പിആര്‍ഒ- എഎസ് ദിനേശ്.