വയനാട്ടില്‍ വന്‍ കവര്‍ച്ച; കള‌ളന്മാര്‍ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും

വയനാട്ടില്‍ വന്‍ കവര്‍ച്ച; കള‌ളന്മാര്‍ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് കള‌ളന്മാര്‍ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും. നായ്‌ക്കട്ടിയില്‍ മാളപ്പുരയില്‍ അബ്‌ദുള്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടുകാര്‍ ഒരു ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പ്രതികളെ തേടിയുള‌ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Back To Top
error: Content is protected !!