തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്തിലാണ് പരാമര്‍ശം. നവംബര്‍ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയില്‍ 5 ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പരാമര്‍ശമുണ്ട്. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയലുള്ള ത്രമക്കേടാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി പണം വകമാറ്റുന്നു, മാനേജര്‍മാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകള്‍ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ക്രമക്കേടാരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എല്ലാ ജില്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും ഒരു ബ്രാഞ്ചിലെങ്കിലും പരിശോധന നടത്താന്‍ നിര്‍ദേശം ഉണ്ടായിരുന്നു.
മിന്നല്‍ പരിശോധന നടത്തേണ്ടുന്ന കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഓഫീസുകളെ സംബന്ധിച്ച് എല്ലാ യൂണിറ്റുകളും രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നും അതിന് ശേഷം ക്രമക്കേടുകള്‍ നടക്കുന്ന ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിന്നല്‍ പരിശോധന നടത്തി മുപ്പത് ദിവസത്തിനകം പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കണമെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.