Editor

സര്‍ക്കാരിനെതിരേ കടുത്ത പരിഹാസവുമായി തപ്‌സി

സര്‍ക്കാരിനെതിരേ കടുത്ത പരിഹാസവുമായി തപ്‌സി

മുംബൈ: മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ്​ റെയ്​ഡിനെ പരിഹസിച്ച്‌​ ബോളിവുഡ്​ താരം തപ്​സി പന്നു.മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ… 2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിലേക്കായി മാറ്റിവെക്കുകയും ചെയ്​തിരുന്നു 3. 2013…

Read More
മരിച്ചെന്ന്  വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

മരിച്ചെന്ന് വിധിയെഴുതി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് പുനര്‍ജന്മം

ബംഗളൂരു: ബൈക്കപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതിയ 27കാരന്​ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പുതു ജീവന്‍ . അപകടത്തില്‍ മരിച്ചെന്ന്​ കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്​മോര്‍ട്ടം ​ചെയ്യാനായി എത്തിച്ചപ്പോള്‍ ചലിക്കുകയായിരുന്നു.ഇതോടെ ജീവനക്കാർ ബന്ധുക്കളെയും മറ്റ് ആശുപത്രി ജീവനക്കാരെയും വിവരമറിയിച്ചു. പിന്നീട് ബന്ധുക്കൾ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചു വരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു. സംഭവത്തിൽ മഹാലിംഗപുരം സർക്കാർ ആശുപത്രിക്കും ഡോക്ടർക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിനു ശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു….

Read More
താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

ആഗ്ര: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍.അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.

Read More
നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

കോഴിക്കോട്:സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തിനശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപ് കാര്‍ നിര്‍ത്തി വിശ്രമിക്കാന്‍ പോയിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റി. ബീച്ച്‌ ഫയര്‍ഫോഴ്സില്‍ നിന്ന് രണ്ട് യൂണിറ്റെത്തി തീയണച്ചു.അപകട കാരണം വ്യക്തമല്ലെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ പി സതീഷ്, ആര്‍ മൂര്‍ത്തി, കെ അനൂപ്കുമാര്‍, പി അബീഷ്, എന്‍ രാജേഷ്,…

Read More
കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ.ആശുപത്രികളിൽ ഏതു സമയത്തും വാക്സിൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദ്ദേശം.’വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം.’ രണ്ടാംഘട്ട വാക്‌സിനേഷന് രാജ്യം തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. 60 വയസുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍…

Read More
കുണ്ടായിത്തോട് സ്വകാര്യ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ നശിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി

കുണ്ടായിത്തോട് സ്വകാര്യ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ നശിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി

ഫറോക്ക് : കുണ്ടായിത്തോട് സ്വകാര്യ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ നശിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി. ദേശീയപാതയോരത്തുനിന്ന് പ്ലാസ്റ്റിക്മാലിന്യം മാറ്റാൻ കോർപ്പറേഷൻ ചെറുവണ്ണൂർ സോണൽ റവന്യൂ വിഭാഗം ഗോഡൗൺ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 29-ന് പുലർച്ചെ അഞ്ചരയോടുകൂടിയാണ് ശാരദാമന്ദിരത്തിനു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. അറുപതോളം അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ഏഴുമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിനുപിറകിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പാചക വാതക സിലിൻഡറുകൾ സൂക്ഷിക്കുന്ന കേന്ദ്രമുള്ളത് ആശങ്ക പടർത്തിയിരുന്നു. ലൈസൻസോ പെർമിറ്റോ ഇല്ലാതെയാണ് ഗോഡൗൺ പ്രവർത്തിച്ചതെന്ന്…

Read More
അനുവാദമില്ലാതെ പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തു കഴിച്ചതിനെ തുടർന്ന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു

അനുവാദമില്ലാതെ പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തു കഴിച്ചതിനെ തുടർന്ന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു

കോയമ്പത്തൂർ : അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തുടർന്ന് യുവാവിനെതല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ വെള്ളിങ്കിരിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ ഇതിനിടെ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെളളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും…

Read More
സംവിധായകന്‍ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളില്‍  ആദായനികുതി വകുപ്പ്  റെയ്ഡ്

സംവിധായകന്‍ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

മുംബൈ: ബോളിവുഡ്​ സംവിധായകന്‍ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലായി ഇരുവരുമായി ബന്ധമുള്ള 20ഓളം ഇടങ്ങളിലാണ്​ പരിശോധന​. നികുതി വെട്ടിപ്പ്​ നടത്തു​ന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ്​ പരിശോധന എന്നാണ് റിപ്പോര്‍ട്ട്.

Read More
Back To Top
error: Content is protected !!