Editor

ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനു പിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. കോവിഡും ഇന്ധന വിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചു കഴിഞ്ഞു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്ന രീതിയിൽ പാചകവാതക വില ഉയർന്നതോടെ കുടുംബ ബജറ്റും താളം തെറ്റുമെന്നുറപ്പായി. പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. യാത്രാനിരക്ക്…

Read More
യുപിയില്‍ കാണാതായ 12കാരി കൊല്ലപ്പെട്ടു :  മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

യുപിയില്‍ കാണാതായ 12കാരി കൊല്ലപ്പെട്ടു : മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശ്: ബുലന്ദ് ശഹറില്‍ ഫെബ്രുവരി 25ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള വയലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് സഹോദരിമാര്‍ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും വീട്ടിലേക്ക് പോയിരിക്കാമെന്ന ധാരണയില്‍ അവര്‍ വയലിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. കുട്ടിയെ…

Read More
കോ​ഴി​ക്കോ​ട് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം. യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ കെ​ട്ടി​ടം പ​ണി ത​ട​യാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി പ​റ​ഞ്ഞ യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ജാ​ഫ​റി​ന്‍റെ കെ​ട്ടി​ടം പ​ണി​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്. മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വു​മാ​യാ​ണ് ജാ​ഫ​ര്‍ കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​.​ഇതോ​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി.എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല​പ​ണി​യാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ജാ​ഫ​ര്‍…

Read More
കടലില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ തിരയില്‍പ്പെട്ടു  ; ഒരാളുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ തിരയില്‍പ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:ആഴിമലയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ സുഹൃത്തുക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. ഇരുവരും തിരയില്‍പ്പെടുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരെയും പെട്ടെന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More
നാളെ നടത്തിയിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു

നാളെ നടത്തിയിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത് . എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

Read More
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ ഉണ്ടായത്.

Read More
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരന് ക്രൂരമര്‍ദനം

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരന് ക്രൂരമര്‍ദനം

ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗ സംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ…

Read More
വികസന മുന്നേറ്റ ജാഥ കഴിഞ്ഞെത്തിയ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു

വികസന മുന്നേറ്റ ജാഥ കഴിഞ്ഞെത്തിയ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ബി​നോ​യ് വി​ശ്വ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കഴിഞ്ഞ ദിവസമാണ് ബിനോയ് വിശ്വം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ അവസാനിച്ചത്. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു.

Read More
Back To Top
error: Content is protected !!