ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനു പിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. കോവിഡും ഇന്ധന വിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചു കഴിഞ്ഞു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്ന രീതിയിൽ പാചകവാതക വില ഉയർന്നതോടെ കുടുംബ ബജറ്റും താളം തെറ്റുമെന്നുറപ്പായി. പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. യാത്രാനിരക്ക് വർധനപോലും പ്രായോഗികമല്ലാത്ത രീതിയിലേക്ക് ഡീസൽ വില ഉയർന്നു കഴിഞ്ഞു.വരുന്ന മൂന്നു മാസത്തിനുള്ളിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്.

Back To Top
error: Content is protected !!