കടലില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ തിരയില്‍പ്പെട്ടു  ; ഒരാളുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ തിരയില്‍പ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:ആഴിമലയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ സുഹൃത്തുക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. ഇരുവരും തിരയില്‍പ്പെടുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരെയും പെട്ടെന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Back To Top
error: Content is protected !!