പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കള്‍ നല്‍കണം.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ ഉണ്ടായത്.

Back To Top
error: Content is protected !!