Editor

ബക്കറ്റിലെ വെള്ളത്തില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ബക്കറ്റിലെ വെള്ളത്തില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലം:മൂന്നര മാസം പ്രായം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊല്ലം കുണ്ടറ സ്വദേശനി അനൂപയാണ് ദാരുണ കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ കൃത്യം. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ സംശയം തോന്നിയ അച്ഛന്‍ കുഞ്ഞിനെ എടുത്തു. ഈ സമയം കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More
വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ്:വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പൊലീസ് പിടിയിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കുപിതനായ…

Read More
സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു. ‘മേജര്‍’ എന്നും ‘ ചാമ്പ് ‘എന്നും പേരുകളുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെയാണ് ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ട് വന്നത് .മേജര്‍ എന്നു പേരുള്ള നായ വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് ഡെലവറിലെ വില്‍മിങ്ടണിലുള്ള ബൈഡന്റെ കുടുംബ വീട്ടിലേക്ക് നായ്ക്കളെ തിരിച്ചയച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ഡെലവര്‍ അനിമല്‍ ഷെല്‍ട്ടറില്‍ നിന്ന് 2018 നവംബറിലാണ് മേജറിനെ ബൈഡന്‍…

Read More
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരന്‍ അനൂപ്, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും. ദിലീപിന് വേണ്ടി ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് നേരത്തെ വിപിന്‍ലാല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപിനെ കാസര്‍ക്കോട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തുമ്പുണ്ടായില്ല.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ…

Read More
തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. കൊറോണയെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം നീക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പകല്‍ 12 മണി മുതല്‍ രാത്രി 12 വരെയായിരിക്കും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുക. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ…

Read More
ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ന്യൂഡൽഹി:വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി സി ബി എസ് ഇ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി ബി എസ് ഇ ഒഴിവാക്കിയ 30% പാഠഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് വീണ്ടും വിശദീകരണം നല്‍കിയിരിക്കുന്നത്.ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ട്വീറ്റില്‍…

Read More
വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

നാ​ഗ​പ​ട്ട​ണം: ത​മി​ഴ്നാ​ട്ടി​ല്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. രാ​മേ​ശ്വ​ര​ത്തു ​നി​ന്നു മത്സ്യബന്ധനത്തിന് പോ​യ​വ​ര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് .മാ​ര്‍​ച്ച്‌ ഒ​ന്നി​നാ​യി​രു​ന്നു ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​ത്. ശ​നി​യാ​ഴ്ച ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​കം മൂ​ന്നു പേ​ര്‍ ക​ഴി​ച്ചു. ഉ​ട​ന്‍​ത​ന്നെ മൂ​വ​രും ബോ​ധ​ര​ഹി​ത​രാ​യിരുന്നു.ഒ​രാ​ള്‍ ബോ​ട്ടി​ല്‍​വ​ച്ചു​ ത​ന്നെ മ​രി​ച്ചു. മ​റ്റു ര​ണ്ടു പേ​ര്‍ ചി​കി​ത്സ​യ്ക്കി​ടെയാണ് മ​രി​ച്ചത് . അതെ സമയം ദ്രാ​വ​കം ക​ഴി​ക്കാ​ത്ത​വ​രാ​ണ് ബോ​ട്ട് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

Read More
വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വി.എസ്. കോവിഡ് വാക്സീന്‍ സ്വീകരിച്ചത്.അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം എന്നും വാക്‌സിനേഷന് ശേഷം അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തിരുന്നു.

Read More
Back To Top
error: Content is protected !!