ന്യൂഡൽഹി:വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി സി ബി എസ് ഇ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി ബി എസ് ഇ ഒഴിവാക്കിയ 30% പാഠഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് വീണ്ടും വിശദീകരണം നല്‍കിയിരിക്കുന്നത്.ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാല് ട്വീറ്റില്‍ അറിയിച്ചിരുന്നു.വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും പരീക്ഷയെ സുഗമമായി നേരിടുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.